മലപ്പുറത്ത് നാളെ മുതൽ ഹാർബറുകൾ പ്രവർത്തിക്കും

മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകൾ പ്രവർത്തിക്കാൻ അനുമതി. പൊന്നാനി, താനൂർ ഹാർബറുകൾക്കും, പടിഞ്ഞാറേക്കര, കൂട്ടായി, തേവർ കടപ്പുറം, ചാപ്പപ്പടി ലാൻഡിങ് സെന്ററുകളിലും മാത്രമേ മത്സ്യ വിൽപ്പന പാടുള്ളൂ. ഹാർബർ പ്രവർത്തനത്തിന് കർശന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.
ഒറ്റ ഇരട്ട അക്ക രജിസ്‌ട്രേഷനോട് കൂടിയ മത്സ്യബന്ധന യാനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം മത്സ്യബന്ധനത്തിന് അനുവദിക്കും. അന്യ ജില്ലയിൽ നിന്നുള്ള യാനങ്ങൾക്ക് ലാന്റിംഗ് അനുമതിയില്ല. ചില്ലറ വിൽപ്പന പാടില്ല.
രാവിലെ 7 മുതൽ 2 വരെ മാത്രമേ വിൽപ്പന പാടുള്ളു. ടോക്കൺ നൽകുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ വളണ്ടിയർമാരെ നിയോഗിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here