മാലിയിൽ പട്ടാള അട്ടിമറി; പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും സൈന്യം തടഞ്ഞുവച്ചു

ആഫ്രിക്കൻ രാജ്യമായ മാലിയിൽ മാസങ്ങൾക്കിടെ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. ഒൻപത് മാസം മുമ്പ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഭരണകൂടത്തിലെ രണ്ട് അംഗങ്ങളെ സർക്കാർ പുനഃക്രമീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കലാപകാരികൾ മാലിയുടെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്തതെന്ന് ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്രസഭയും അറിയിച്ചു.
പശ്ചിമാഫ്രിക്കൻ പ്രാദേശിക കൂട്ടായ്മയായ ഇക്കോവാസ്, അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങൾ എന്നിവരുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ, പ്രതിരോധ മന്ത്രി സുലൈമാൻ ദുകോർ എന്നിവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചവർ മാലിയുടെ രാഷ്ട്രീയ പരിവർത്തനത്തിന് “അതിന്റെ ഗതി പുനരാരംഭിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കാനും” ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ പുനഃസംഘടനയിൽ, പട്ടാള അട്ടിമറിയിൽ പങ്കാളികളായ രണ്ട് സൈനിക പ്രമുഖർക്ക് സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഇടപെടൽ.
രാഷ്ട്രീയ അസ്ഥിരതയും സൈനികർക്കിടയിലെ പോരും രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്തിട്ടില്ല. ഐ.എസ്, അൽഖാഇദ പോലുള്ള ഭീകര സംഘടനകൾ രാജ്യത്തിൻറെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here