അഡ്മിനിസ്ട്രേറ്റർ ഏകാധിപത്യം കാണിക്കുന്നു; ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി

ലക്ഷദ്വീപ് യുവമോർച്ചയിൽ കൂട്ട രാജി. ജനറൽ സെക്രട്ടറി ഉൾപ്പെടെ 8 പേരാണ് രാജിവച്ചത്. മുൻ പ്രസിഡൻ്റ്, മുൻ ട്രഷറർ എന്നിവരൊക്കെ രാജിവച്ചവരിൽ ഉൾപ്പെടുന്നു. അഡ്മിനിസ്ട്രേറ്ററുടെ ഏകാഥിപത്യ സിനിമയിൽ പ്രതിഷേധിച്ചാണ് രാജി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പ്രതിഷേധക്കാർക്കെതിരെ വീണ്ടും പൊലീസ് നടപടിയെടുത്തിരുന്നു. കൽപേനിയിൽ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. കൂടാതെ നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
അഡ്മിനിസ്‌ട്രേറ്റർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് നടപടി. അതേസമയം അഗത്തിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ എത്താനും നിർദ്ദേശം നൽകി.
അതേസമയം, ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
Story Highlights: Mass resignation in Lakshadweep Yuvamorcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here