Advertisement

കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത് റെയിൽവേ

May 25, 2021
Google News 1 minute Read
Railways suspends Sushil Kumar

കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത് റെയിൽവേ. നോർത്തേൺ റെയിൽവേയിലെ ജോലിയിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. നോർത്തേൺ റെയിൽവേ വക്താവ് ദീപക് കുമാറാണ് ഇക്കാര്യമറിയിച്ചത്. കൊമേഴ്സ്യൽ മാനേജർ തസ്‌തികയിലാണ് റെയിൽവേയിൽ നിയമനം നൽകിയിരുന്നത്. സംഭവസമയത്ത് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ഡെപ്യുട്ടേഷനിൽ പ്രവർത്തിക്കുകയായിരുന്നു.

മുൻ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുശീൽ കുമാർ അറസ്റ്റിലായത്. സുശീൽ കുമാറിന് ​ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സൂചന നൽകിയിരുന്നു. 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുശീലിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സുശീലും സംഘവും യുവ ​ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തേരേന്ത്യയിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജ‌തേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെതിരെ 19 ക്രിമിനൽ കേസുകളുണ്ട്. കാലാ ജതേദിയുമായി സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Story Highlights: Railways suspends Olympian Sushil Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here