Advertisement

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം: രാഷ്ട്രപതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

May 25, 2021
Google News 0 minutes Read
Indications Ramesh Chennithala head AICC

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്റർ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യസാഹചര്യത്തെ തകർക്കുന്നതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വിഷയത്തിൽ കേന്ദ്ര ഗവൺമെന്റും രാഷ്ട്രപതിയും ഇടപെടണം. ജന വികാരം പൂർണ്ണമായും മാനിക്കാൻ രാഷ്ട്രപതിയും കേന്ദ്ര ഗവൺമെന്റും തയ്യാറാകണം. ജനങ്ങളുടെ ആവശ്യത്തെ അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here