ആറ്റിങ്ങൽ മദ്യ മോഷണം; മുഖ്യപ്രതി പിടിയിൽ

ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ച മദ്യം മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഇനി 9 പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 128 കെയ്‌സ് മദ്യമാണ് ഇവിടെ നിന്നും മോഷണം പോയത്.
ലോക്ക്ഡൗണിൽ ആറ്റിങ്ങൽ വർക്കല എന്നിവിടങ്ങൾ കേന്ദ്രികരിച്ചു നടന്ന അനധികൃത മദ്യ വിൽപനയും തുടർന്ന് നടന്ന അറസ്റ്റുകളുമാണ് ബിവറേജസ് കോർപറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിലേക്ക് അന്വേഷണം നീളൻ കാരണം.
സിസിടിവി പരിശോധനയിൽ നാല് ദിവസമെടുത്താണ് 128 കെയ്‌സ് മദ്യം കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിൽ ഒന്നിലേറെ പേരുണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. വെയർ ഹൗസിന്റെ പിന്നിലെ ഷീറ്റിളക്കിയാണ് മോഷ്ടക്കൾ അകത്തു കയറിയതെന്നാണ് നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here