Advertisement

കോഴിക്കോട് 1817 പേർക്ക് കൊവിഡ്

May 26, 2021
Google News 1 minute Read
1817 covid cases kozhikode

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടി.പി.ആര്‍ മുന്‍പ് ഉണ്ടായിരുന്നത്. മെയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53,244 എത്തിയത് ഇപ്പോള്‍ 23,012 ആയി കുറഞ്ഞു. ഇതില്‍ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരേ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിവാര ടി.പി. ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. 727 പേരെ പരിശോധിച്ചതില്‍ 234 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 ശതമാനമാണ് കടലുണ്ടിയില്‍ ടി.പി.ആര്‍. മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 24 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍ 20 ന് മുകളിലുള്ളത്. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (അഞ്ച്), കൂരാച്ചുണ്ടിലുമാണ് (ആറ്) ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്. ഇന്ന് (മെയ് 26) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. 1780 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 12398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2957 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 3696 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 70,735 പേരാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights: 1817 covid cases in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here