അടൂരിൽ 98 വയസ്സുകാരിക്ക് മർദ്ദനം; ചെറുമകൻ അറസ്റ്റിൽ

അടൂരിൽ വയോധികയെ മർദ്ദിച്ച കുറ്റത്തിൽ ചെറുമകൻ അറസ്റ്റിൽ. അടൂർ ഏനാത്തിൽ 98 വയസ്സുകാരിയായ ശോശാമ്മയെ മർദ്ദിച്ച കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എബിൻ ശോശാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടക്കം വീട്ടുകാർ തന്നെയാണ് പരാതി നൽകിയത്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ 24നു ലഭിച്ചു.
എബിൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ വീട്ടുകാർ തടസം നിൽക്കുന്നത് കാണാം. ഒരു പെൺകുട്ടി അടക്കമുള്ളവർ ശോശാമ്മയെ മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ വാവിട്ട് നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ, അതൊന്നും വകവെക്കാതെയാണ് പ്രതി മർദ്ദനം തുടരുന്നത്.
മദ്യലഹരിയിലാണ് താൻ വയോധികയെ മർദ്ദിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ ജാമ്യം നേടി സ്റ്റേഷനു പുറത്തിറങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കട്ടിലിൽ കിടന്ന വയോധികയെ വലിച്ച് താഴെയിടുകയും നിലത്തുവീണ 98 മുത്തശ്ശിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
ഇയാൾ സ്ഥിരം മദ്യപനാണെന്നും മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
Story Highlights: 98-year-old assaulted; Grandson arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here