കോൺഗ്രസിൽ അഴിച്ചുപണി; ഡിസിസികളെ പുനസംഘടിപ്പിക്കാൻ എഐസിസി തീരുമാനം

കേരളത്തിലെ മുഴുവൻ ഡിസിസികളെയും പുനസംഘടിപ്പിക്കാൻ എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും യുഡിഎഫ് കൺവീനർ സ്ഥാനത്തേക്കും പുതിയ ആളുകൾ വരും. അതേസമയം രാജി സന്നദ്ധത അറിയിച്ച ഡിസിസി പ്രസിഡന്റുമാരോട് തത്ക്കാലം തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ വിലയിരുത്തലിലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള നീക്കത്തിലേക്ക് എഐസിസി എത്താൻ കാരണം. താഴേത്തട്ട് മുതൽ അഴിച്ചുപണികളുണ്ടാകും.
Story Highlights: dcc will be rearranged
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here