Advertisement

ലക്ഷദ്വീപ് പ്രതിസന്ധി : ദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം

May 26, 2021
Google News 1 minute Read
all party meeting in lakshadweep tomorrow

ലക്ഷദ്വീപിൽ നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോ​ഗത്തിൽ പങ്കെടുക്കില്ല.

ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിരവരുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചർച്ച ചെയ്യാനാണ് യോ​ഗം. കളക്ടര്‍, അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസര്‍ എന്നിവരാണ് നിലവില്‍ ദ്വീപിലുള്ളത്. പ്രതിഷേധക്കാരോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അതേസമയം, ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

Story Highlights: lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here