16
Jun 2021
Wednesday

കൊവിഡ് മുക്തനൊപ്പം നൃത്തം ചെയ്തു ഡോക്ടർ; വൈറലായി വീഡിയോ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് മുതൽ രോഗികളെ സുഖപ്പെടുത്തുന്ന കഥകളും, സുഖപ്പെട്ട രോഗികളുടെ ആഹ്ളാദപ്രകടനങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരർത്ഥത്തിൽ അഹ് എല്ലാവരുടെയും മനസ്സിന് ആനന്ദം പകരുന്നതുമാണ്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

ബെംഗളൂരുവിലെ സെൻറ് ജോൺസ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്നുള്ളതാണ് ദൃശ്യം. കോവിദഃ മുക്തനായ ആംബുലൻസ് ഡ്രൈവറാണ് ഡോക്ടർക്കൊപ്പം നൃത്തം ചെയ്യുന്നത്.

ആംബുലൻസ് ഡ്രൈവറായ നില ഗുരുതരമായിരുന്നു. ഏഴ് ദിവസത്തിന് ശേഷമാണ് കുമാർ പൂർണമായി രോഗ മുക്തനായത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിന് മുമ്പ് എടുത്ത വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top