കയ്യേറിയ വനം ഭൂമി തിരിച്ച് പിടിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

അനധികൃതമായി കയ്യേറിയ വനഭൂമികൾ തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് മുന്നോട്ടുപോകുക. സംസ്ഥാനത്തെ കയ്യേറിയ വന ഭൂമി തിരിച്ച് പിടിക്കുക എന്ന തീരുമാനം എൽഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഒരു എൽഡിഎഫ് പ്രതിനിധി എന്ന നിലയിൽ തനിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി
Story Highlights: minister AK Sasheendran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here