കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ പദ്ധതി; കര്‍ഷകര്‍ക്ക് സഹായവുമായി മലപ്പുറം നഗരസഭ

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ പ്രയാസത്തിലായ കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭ. വിളകളുടെ വില്‍പനയ്ക്ക് വാഹന സൗകര്യമുള്‍പ്പെടെ നല്‍കിയാണ് കര്‍ഷകര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്.
മലപ്പുറം ഹാജിയാര്‍പള്ളി പാടശേഖരത്തിലെ കപ്പ പറിച്ച് വിപണനം ചെയ്യുന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. പദ്ധതിപ്രകാരം കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക ഉത്പന്നങ്ങളും വിപണനം നടത്താന്‍ നഗരസഭ സ്വന്തം ചെലവില്‍ വാഹനവും വിപണന സൗകര്യവും ഒരുക്കി നല്‍കും.
ലോക്ക് ഡൗണ്‍ മൂലം വിളവെടുപ്പിന് സമയമായിട്ടും വിളവെടുക്കാനാകാതെ കര്‍ഷകര്‍ വലിയ നിരാശയിലായിരുന്നു. ഈ സാഹചര്യത്തിലാണ് നവീന ആശയവുമായി നഗരസഭ രംഗത്ത് വന്നത്. നഗരസഭയുടെ ഇടപെടല്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസവും പ്രത്യക്ഷയുമാണ്. നഗരസഭാ പരിധിയിലെ എല്ലാ കര്‍ഷകര്‍ക്കും കൃഷി ഓഫീസര്‍ മുഖേന നഗരസഭയുടെ സഹായം ലഭ്യമാകും.
Story Highlights: farmers, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here