സർവകലാശാല പരീക്ഷകൾ ജൂൺ 15ന്

വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. പരീക്ഷകൾ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ധാരണയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്ന് വൈസ് ചാൻസലർമാർ അഭിപ്രായപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂൺ 15നു പരീക്ഷകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here