Advertisement

ഹയർസെക്കണ്ടറി വിഭാ​ഗം പുസ്തകത്തിൽ ഗുരുതര പിഴവ്; ആന്ത്രോപ്പോളജിസ്റ്റ് എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രം

May 27, 2021
Google News 1 minute Read

സംസ്ഥാനത്തെ ഹയർസെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ്. പ്രശസ്ത  ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്.പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ  ഇംഗ്ലീഷ്  പുസ്തകത്തിലാണ് പിഴവ്.

ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത്  നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി  അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ  മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. പക്ഷേ പരിചയപ്പെടുത്തൽ  കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം. സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here