വിജയിക്കാതെ പിന്മാറില്ല; കർഷക സമരം കടുപ്പിക്കുമെന്ന് രാകേഷ് ടികായത്ത്

കർഷക സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു.
‘സംയമനത്തിനുള്ള അവസരങ്ങൾ കർഷകർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത് കേന്ദ്രസർക്കാർ വിനിയോഗിച്ചില്ല. കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് കർഷകരെ സമരത്തിൽ നിന്ന് പിന്മാറ്റാനാണ് സർക്കാർ ശ്രമം. വസ്തുതാപരമായ വിഷയങ്ങളൊന്നും സർക്കാർ പരിഗണിക്കുന്നില്ല. ചർച്ചയ്ക്ക് പോലും തയാറാകുന്നില്ല’. രാകേഷ് ടികായത് പ്രതികരിച്ചു.
നിയമം പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഇന്നുമുതൽ ഡൽഹിയിലെ ആറ് അതിർത്തികൾ കേന്ദ്രീകരിച്ച് കൂടുതൽ കർഷകർ എത്തുകയും സമരം ആദ്യഘട്ടത്തിലേതിന് സമാനമായി കടുപ്പിക്കുകയും ചെയ്യും. ഇന്നലെ നടത്തിയ കരിദിന സമരം വിജയകരമായിരുന്നെന്നും കർഷക നേതാക്കൾ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രം വൈകാതെ നിലപാട് വ്യക്തമാക്കും.
Story Highlights: rakesh tikait, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here