21
Jun 2021
Monday

കെപിസിസി പ്രസിഡന്റ് സ്ഥാനം; തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെ: കൊടിക്കുന്നില്‍ സുരേഷ് എംപി

kodikkunnil suresh mp

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയെന്ന് കൊടിക്കുന്നില്‍ സുരേഷ്. അവ വിശ്വസിക്കാവുന്നതല്ല.

പ്രചരിക്കുന്ന പേരുകളെല്ലാം നിഗമനങ്ങളും ഊഹാപോഹങ്ങളുമാണ്. പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോള്‍ മാത്രം അറിയാം. അശോക് ചവാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയുടെ പഠനത്തിന് ശേഷം അഴിച്ചുപണിയില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: kodikkunnil suresh, congress, kpcc

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top