21
Jun 2021
Monday

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ സമരം ശക്തമാക്കാന്‍ എന്‍സിപി

pc chakko

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് എതിരെ സമരം ശക്തമാക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ട്വന്റിഫോറിനോട് പറഞ്ഞു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഉടന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും പി സി ചാക്കോ അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്ററെ മാറ്റുന്നത് വരെ സമരവുമായി പോകുമെന്ന് പി സി ചാക്കോ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ സംസ്‌കാരത്തിന് എതിരെ അഡ്മിനിട്രേറ്റര്‍ തെറ്റായ നടപടികള്‍ തുടരുന്നടത്തോളം കാലം എന്‍സിപി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും എന്‍സിപിയുടെ എംപിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ സമരം നടത്തുമെന്നും പി സി ചാക്കോ.

അതേസമയം ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയും പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെ അയ്യായിരം കേന്ദ്രങ്ങളില്‍ നാളെ രോഷാഗ്‌നി തെളിയിക്കും. ലക്ഷദ്വീപില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: lakshadweep, praful khoda patel,ncp, pc chakko

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top