Advertisement

പാലക്കാട് ഡിസിസി അധ്യക്ഷ പദവി; വി ടി ബല്‍റാമിന്റെ പേര് ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം

May 27, 2021
Google News 1 minute Read
VT BALRAM

വി കെ ശ്രീകണ്ഠന്‍ എംപി രാജിവച്ചതോടെ പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി. കെ സുധാകരന്‍ സംസ്ഥാന അധ്യക്ഷനായാല്‍ എ വി ഗോപിനാഥ് വീണ്ടും ഡിസിസി പ്രസിഡന്റാകാനുള്ള സാധ്യതയാണുള്ളത്. അതേസമയം തലമുറമാറ്റം ഡിസിസിയിലും വേണമെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. വി ടി ബലറാമിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതായാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി താഴ്ത്തിയത് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ നേരിട്ടിടപെട്ടുകൊണ്ടാണ്. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന ഉറച്ച നിലപാടിലായിരുന്നു ഗോപിനാഥ്. ഇക്കാര്യത്തില്‍ ഉറപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി കെ ശ്രീകണ്ഠന്‍ രാജിവച്ചതോടെ എ വി ഗോപിനാഥിനെ പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പൊതുജനസമ്മതി ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വി കെ ശ്രീകണ്ഠന്‍ അടക്കമുള്ള ഭൂരിഭാഗം ജില്ലാ നേതാക്കള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന.

Read Also : ‘ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തുക, മറ്റൊരു പെണ്‍കുട്ടിയെക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്’: വി ടി ബല്‍റാം

അതേസമയം സംസ്ഥാന തലത്തിലെ തലമുറമാറ്റം എന്ന ആവശ്യം ജില്ലാ തലത്തിലും വേണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. വി ടി ബല്‍റാമിനെ ആണ് ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. ബല്‍റാമിനെ സംഘടനാരംഗത്ത് ഉപയോഗിച്ചാല്‍ ജില്ലയില്‍ അത് പുത്തനുണര്‍വുണ്ടാക്കുമെന്നാണ് അനുകൂലികള്‍ പറയുന്നത്. തൃത്താലയില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ കടുത്ത എതിര്‍പ്പ് ബല്‍റാമിനുണ്ട് എന്നത് വലിയ പ്രതിസന്ധിയാണ്.

Story Highlights: palakkad, vt balram, a v gopinath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here