Advertisement

എ.ടി.എം.കളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ മാറ്റം വരുത്തി എസ്.ബി.ഐ.

May 27, 2021
Google News 1 minute Read
SBI cut short cash withdrawal limit

ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ.) ഉപഭോക്താക്കളെ ബാധിക്കുന്ന തീരുമാനവുമായി എസ്.ബി.ഐ. എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയിൽ ആണ് എസ്.ബി.ഐ. മാറ്റം വരുത്തിയിരിക്കുന്നത്.

എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകള്‍ക്ക്​ പണം പിന്‍വലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കു​മ്പോഴും 15 രൂപയും ജി. എസ്​. ടിയും നല്‍കണം. ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി എസ്‌.ബി‌.ഐ.യുടെ പുതിയ പുതുക്കിയ സേവന നിരക്കുകൾ 2021 ജൂലൈ 1 മുതൽ ബാധകമാകും.

ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകളുടെ ചെക്ക്​ബുക്ക്​ ചാര്‍ജുകളിലും മാറ്റം മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ. നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷനായ എസ്‌.ബി‌.ഐ. യോനോ ആപ്പ് വഴി ഇനി എളുപ്പത്തിൽ ഇരുചക്ര വാഹന വായ്പകൾ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് യോനോ ആപ്പ് വഴി എക്സ്പ്രസ് ക്രെഡിറ്റ് വായ്പയായി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പ തുക 5-10 ലക്ഷം രൂപ വരെയാണ്.

നിലവിൽ, എസ്‌.ബി‌.ഐ. യോനോ വഴി നൽകുന്ന ശരാശരി വായ്പ തുക 2.5 ലക്ഷം രൂപയാണ്. ഈ സ്കീമിന് കീഴിൽ, ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിലെത്തിയുള്ള പേപ്പർ വർക്കുകളുമില്ല. എന്നാൽ ഈ വായ്പകൾ ബാങ്ക് മുൻകൂട്ടി തിരഞ്ഞെടുത്ത ഒരു വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. ഉപഭോക്താക്കളുടെ മുൻകാല ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ട്രാക്ക് റെക്കോർഡ്, ചെലവിന്റെ സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വായ്പകൾ നൽകുക. 21,000 കോടിയിലധികം രൂപയുടെ വായ്പകൾ 2020-21ൽ ബാങ്ക് വിതരണം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here