പൂന്തുറ ബോട്ടപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് കാണാതായത്.
അതിനിടെ അഞ്ചുതെങ്ങിൽ നിന്ന് ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ഷാജു (34) എന്നയാളെ കാണാതായി. തിരയിൽപെട്ട് വള്ളം മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Story Highlights: poonthura-vizhinjam boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here