Advertisement

ഓൺലൈൻ അധ്യയനവും പ്ലസ് വൺ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്;വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം രാവിലെ

May 27, 2021
Google News 1 minute Read

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതും അധ്യയനം ഓൺലൈനായി തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.ജൂൺ ഒന്നിന് പ്രവേശനോത്സവം ഓൺലൈനായി നടത്തി പത്തോ പന്ത്രണ്ടോ കുട്ടികളെ പങ്കെടുപ്പിച്ച് സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത് വിക്ടേഴ്സ് ചാനലിലൂടെ പ്രദ‍ർശിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് ആലോചനയുണ്ട്.

ക്ലാസിന് ശേഷം ഗൂഗിൾ മീറ്റ് പോലുളള  ഓൺലൈൻ പ്ലാറ്റ്ഫോം വഴി സ്കൂൾതലത്തിൽ അധ്യാപകർക്കും കുട്ടികൾക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും ആലോചിക്കുന്നുണ്ട് പ്ലസ് വൺ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ തീരുമാനം വരാൻ സാധ്യതയുണ്ട്.പ്ലസ്‍വൺ പരീക്ഷ നടത്തണമെന്നും വേണ്ടെന്നും  ആവശ്യമുയരുന്നുണ്ട്. പസ്ടുപരീക്ഷയ്ക്കൊപ്പം പ്ലസ് വണ്ണിലെ ചില ഭാഗങ്ങൾ കൂടി ചേർത്ത് നടത്തണമെന്നും ആലോചനയുണ്ട്.

പ്ലസ്ടു ക്ലാസുകൾ ജൂൺ 1 മുതൽ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. വിക്ടേഴ്സ് ചാനൽ വഴിയുളള ക്ലാസുകളും ഒന്നാം തീയതി തന്നെ തുടങ്ങും. രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here