ഒത്തൊരുമിച്ചാൽ…! രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പി തുറക്കുന്ന അപൂർവ വിഡിയോ

ഒത്തൊരുമിച്ചാൽ മലയും പോരും…ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്ന വിഡിയോ ആണ് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.
ഈ പത്ത് സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോയിൽ രണ്ട് ഈച്ചകൾ കുപ്പിയുടെ അടപ്പിന് ഇരുവശവുമായി ഇരുന്നാണ് പതിയെ അടപ്പ് തുറക്കുന്നത്. അടപ്പ് അയഞ്ഞതോടെ മുൻഭാഗത്തെ കാലുകൾ ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചാണ് അടപ്പ് ഊരിയെടുത്തത്.
Well, that's it for humanity. We've had a decent run but if bees have mastered the screw-top lid I think this is the beginning of the end. pic.twitter.com/XyHonJ2q73
— Michael Moran (@TheMichaelMoran) May 25, 2021
ബ്രസീലിലെ സാവോ പോളോയിൽ നിന്നാണ് വിഡിയോ. ഇതിനോടകം 1.3 മില്യൺ ആളുകളാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബിലും ഒരു മില്യണോളം കാഴ്ചക്കാരുണ്ട്.
നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Story Highlights: Bees Opening a Soda Bottle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here