ഡോക്ടർ ഇൻ: വൈറസ് മുതൽ വാക്സിൻ വരെ; കൊവിഡുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ

കൊവിഡ് മഹാമാരി നമ്മെ പിടിമുറുക്കിയിട്ട് ഒരു വർഷം പിന്നിട്ടു. പലപ്പോഴും അതിശക്തമായ രൂപത്തിലേക്ക് മാറി സാധാരണക്കാരെ മാത്രമല്ല ശാസ്ത്ര ലോകത്തെ വരെ SARS COV-2 എന്ന ഈ വൈറസ് കുഴക്കി. അതുകൊണ്ട് തന്നെ കൊവിഡ് വൈറസിനെ കുറിച്ച് നമുക്ക് സംശയങ്ങളേറെയാണ്.
കൊറോണ വൈറസ് രൂപം മാറുമ്പോൾ രോഗലക്ഷണങ്ങളിൽ മാറ്റമുണ്ടോ ? കൊവിഡ് വന്നാൽ എന്ത് ചെയ്യണം ? പോസ്റ്ര് കൊവിഡ് എത്രമാത്രം ദുഷ്കരമാണ് ? പോസ്റ്റ് കൊവിഡ് എന്ത്, എങ്ങനെ നേരിടണം ? വാക്സിന് പാർശ്വഫലങ്ങളുണ്ടോ ? തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഞങ്ങൾ ഈ പങ്ക്തിയിലൂടെ.
ഇൻഫോർമേഷൻ ഓവർലോഡ് എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന സമൂഹമാധ്യമങ്ങളിൽ നിന്ന് ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയുക വളരെ ദുഷ്കരമാണ്. പ്രത്യേകിച്ച്, രോഗമായി ബന്ധപ്പെട്ട് നിരവധി മിഥ്യാ ധാരണകൾ പ്രചരിക്കുന്ന ഈ സമയത്ത്, ശരിയായ, വസ്തുതാപരമായ, ശാസ്ത്രീയ വിശദീകരണവും, പ്രതിവിധിയും കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയാണ് ഞങ്ങൾ. നിങ്ങളുടെ സംശയങ്ങൾ ഈ പോസ്റ്റിന് താഴെ ഞങ്ങളെ അറിയിക്കുക. വിദഗ്ധരെത്തി നിങ്ങൾക്ക് മറുപടി നൽകും.
Story Highlights: doctor in details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here