ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെയും എംആർ അനിതയുടെയും നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിഷയത്തിൽ മറുപടി സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. അതേസമയം കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കും വരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
Story Highlights: lakshadweep, high court of kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here