Advertisement

‘കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ല’, രാഹുൽ ഗാന്ധി

May 28, 2021
Google News 2 minutes Read

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിരോധ നടപടികൾ പാതി വഴിയെത്തിയപ്പോൾ തന്നെ പ്രധാനമന്ത്രി വിജയം പ്രഖ്യാപിച്ചുവെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

വാക്സിൻ മാത്രമാണ് വൈറസിനെ അതിജീവിക്കാനുള്ള ഏക വഴി. പക്ഷേ കേന്ദ്രത്തിന്റെ വാക്സിൻ നയവും പാളി രാജ്യത്തെ ജനസംഖ്യയുടെ 3 % ന് മാത്രമാണ് വാക്‌സിൻ നൽകാനായത്. 97% ഇപ്പോഴും വൈറസ് ഭീഷണിയിലാണ്. വാക്സിനേഷൻ നിരക്ക് ഉയർത്തിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

Story Highlights: Rahul Gandhi About Covid 19 pandemic , Central GOVT, PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here