Advertisement

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉപയോഗം വ്യാപകം

May 29, 2021
Google News 1 minute Read

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. സംസ്ഥാന അതിർത്തി കടക്കാനുള്ള മാർഗമായാണ് വ്യാജ സർട്ടിഫിക്കറ്റ് കൂടുതലും ഉപയോഗിക്കുന്നത്. ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയെങ്കിലും ഇത് പരിശോധിക്കാത്തതാണ് ക്രമക്കേട് വർധിക്കാൻ കാരണം.

കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പിടികൂടിയിരുന്നു. കർണാടക പ്രാദേശിക പത്രപ്രവർത്തകനായ അബ്ദുൽ അസീസ് എന്നയാളാണ് അറസ്റ്റിലായത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യു ആർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

ലാബുകളുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവരോടും കൊടകരയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും പണം വാങ്ങിയാണ് തട്ടിപ്പുകാർ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് കണ്ടെത്തൽ.

Story Highlights: fake rtpcr certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here