Advertisement

ലോക്ക് ഡൗണിന് ശേഷം തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമാകാത്ത നാല് സംസ്ഥാനങ്ങളില്‍ പട്ടികയില്‍ കേരളവും

May 29, 2021
Google News 1 minute Read
facebook jobs in india

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് കേരളത്തിന് വിമര്‍ശനം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമാകാത്ത നാല് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു. കേരളം, ഡല്‍ഹി, തമിഴ്‌നാട്, തൃപുര സംസ്ഥാനങ്ങളിലാണ് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമായിട്ടില്ലാത്തത്.

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. പശ്ചിമ ബംഗാളും ഉത്തര്‍ പ്രദേശും അടക്കം ലോക്ക് ഡൗണിന് മുന്‍പുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കേരളം തള്ളിക്കളഞ്ഞ പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേ ഫലത്തെ അംഗീകരിക്കുന്നത് കൂടിയാണ് റിസര്‍വ് ബാങ്ക് വിവരിക്കുന്ന സ്ഥിതിവിവരം. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേ ഫലം പ്രകാരം കേരളത്തില്‍ 15 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 21 ശതമാനവും.

Story Highlights: kerala, job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here