മിഷൻ സി ട്രെയിലർ പുറത്ത്

കൈലാഷ് നായകനായി അഭിനയിക്കുന്ന മിഷൻ സി എന്ന സിനിമയുടെ ട്രെയിലർ റിലീസായി. യൂട്യൂബിലാണ് ട്രെയിലർ റിലീസായത്. വിനോദ് ഗുരുവായൂർ ഒരുക്കുന്ന ചിത്രത്തിൽ കൈലാഷിനൊപ്പം അപ്പാനി ശരത്, മേജർ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകളിൽ കൈലാഷ് പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നതാണ്.
ഒരു മുഴുനീള ആക്ഷൻ ചിത്രമാണ് വിനോദ് ഗുരുവായൂർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബസും അതുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനുമാണ് ചിത്രത്തിൻ്റെ കാതൽ. പൊലീസും പട്ടാളവുമൊക്കെ ട്രെയിലറിൽ കാണാം. കൈലാഷിൻ്റെ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പ് ചിത്രത്തിൽ കാണാമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. മുല്ല ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. സുശാന്ത് ശ്രീനി ക്യാമറ കൈകാര്യം ചെയ്യും. റിയാസ് കെ ബദർ ആണ് എഡിറ്റ്.
ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമാണെന്ന് കൈലാഷ് പറഞ്ഞിരുന്നു. സ്വയം വിലയിരുത്താനും നവീകരിക്കാനുമായി വിമർശനങ്ങളൊക്കെ താൻ ഏറ്റുവാങ്ങുകയാണെന്നും കൈലാഷ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Story Highlights: mission c trailer out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here