കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈകമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും മത്സരിക്കാത്തതിന് മറ്റു കാരണങ്ങൾ തനിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈകമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിയോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. പരാജയ കാരണങ്ങൾ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രേഖമൂലം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ പകർപ്പ് വേണേൽ സമിതിക്ക് നൽകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. അല്ലാതെ സമിതക്ക് മുന്നിൽ ഹാജരാകാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
Story Highlights: needs to quit says mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here