താങ്ങായി യുവാക്കളുടെ കൂട്ടായ്മ; ഒന്നരയേക്കറിൽ വിളവെടുത്ത കപ്പ കൊവിഡ് ബാധിച്ച ആദിവാസികൾക്ക് വിതരണം ചെയ്തു

ദുരിതകാലത്ത് കൃഷി ചെയ്ത് വിളവെടുത്ത കപ്പ കൊവിഡ് ബാധിച്ച ആദിവാസികൾക്ക് നൽകി യുവാക്കളുടെ കൂട്ടായ്മ. ഈ കൊവിഡ് രണ്ടാംതരംഗ വേളയിൽ വിളഞ്ഞതത്രയും രോഗബാധിതരുടെ കുടുംബങ്ങൾക്ക് പങ്ക് വക്കുന്നതിലൂടെ കരുതലിന്റെ മാതൃക തീർക്കുകയാണ് ഇവർ. വെള്ളമുണ്ട മൊതക്കര സ്രോതസ് ഇനീഷ്യേറ്റീവ് എന്ന കൂട്ടായ്മയുടേതാണ് പുതിയ മാതൃക.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഈ യുവാക്കളെ അഭിനന്ദിച്ചതോടെയാണ് യുവാക്കളുടെ കൂട്ടായ്മയുടെ നന്മ ലോകമറിയുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗൺ കാലത്ത് ഒന്നരയേക്കറോളം തരിശ് നിലത്ത് യുവാക്കള്‍ കൃഷിയിറക്കുകയായിരുന്നു.
നാലര ഏക്കറോളം വരുന്ന നെൽകൃഷിയ്ക്കൊപ്പമായിരുന്നു കപ്പകൃഷിയും. ഇതിനിടെയാണ് കൊവിഡ് രണ്ടാം തരംഗമെത്തിയത്. തുടര്‍ന്ന് കപ്പ വിളവെടുത്ത് അവശത അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കാന്‍ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ രണ്ടാംതരംഗം ഏറ്റവും കൂടുതല്‍ അവശരാക്കിയ സമൂഹമാണ് വയനാട്ടിലെ ആദിവാസികള്‍. ലോക്ക്ഡൗൺ കൂടി വന്നതോടെ അക്ഷരാര്‍ഥത്തില്‍ ഇവര്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സ്രോതസ് കൂട്ടായ്മ രോഗബാധിതരായി കോളനിയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് തങ്ങളുടെ വിളവ് എത്തിക്കാന്‍ തീരുമാനിച്ചത്.
രോഗബാധിതരുള്ള ആദിവാസി സങ്കേതങ്ങളിലേക്ക് ദിവസങ്ങൾ ഇടവിട്ട് ആവശ്യത്തിനനുസരിച്ച് ഇവിടെ നിന്നു കപ്പ എത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരും ടൂറിസം സംരംഭകരുമടക്കം പതിനഞ്ച് പേരുടെ കൂട്ടായ്മയാണ് സ്രോതസ് ഇനീഷ്യേറ്റീവ്. തരിശായി കിടന്ന ഭൂമി കൃഷിക്കായി പാകപ്പെടുത്തുകയെന്നതായിരുന്നു ഏറെ ശ്രമകരമെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. കപ്പക്കൊപ്പം നാലേക്കര്‍ പാടത്ത് നിന്നും 45 ക്വിന്റല്‍ നെല്ലും ഇവര്‍ വിളവെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ ജോലികളും അംഗങ്ങള്‍ സ്വന്തമായി തന്നെയാണ് ചെയ്തത്.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധിരാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കപ്പ കൂട്ടായ്മയില്‍ നിന്നും ഏറ്റവാങ്ങി. വരുംനാളുകളിലും അവശരായവരെ കൃഷിയിലൂടെ സഹായിക്കണമെന്നതാണ് സ്രോതസ് ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം. കഴിഞ്ഞ കൊവിഡ് കാലത്ത് പുല്‍പ്പള്ളിയിലെ കര്‍ഷകന്‍ തന്റെ പാടത്തുണ്ടായ കപ്പ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here