ബിജു കണ്ടക്കൈ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി

ബിജു കണ്ടക്കൈ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി. എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയായി ബിജു കണ്ടക്കൈ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ സെക്രട്ടറി കണ്ണൂരില്‍നിന്നുള്ള കെ. സജീവന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ബിജുവിനെ എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
സി.പി.എം. മയ്യില്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ് ബിജു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ബിജു തിരിച്ചുവന്നശേഷം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. നിലവില്‍ യുവജനക്ഷേമ ബോഡ് അംഗവും കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റ് അംഗവുമാണ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here