രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 165553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3460 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 3.25 ലക്ഷം കടന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കണക്ക് രണ്ട് ലക്ഷത്തില്‍ കുറവ് കാണിക്കുന്നത്. മൂന്നാഴ്ചക്കിടെ 50 ശതമാനം ടിപിആര്‍ കുറഞ്ഞു. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയിരത്തിന് അടുത്ത് കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ജനങ്ങളില്‍ നിന്ന് വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്നും നിര്‍ദേശം.
വാക്‌സിനേഷന്‍ പാക്കേജുകള്‍ക്ക് ആശുപത്രികള്‍ വന്‍തുക ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മാനദണ്ഡം പാലിക്കാത്ത ആശുപത്രികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജ് പാടില്ല.
Story Highlights: covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here