Advertisement

ഒരു പ്രത്യേക മത വിഭാഗം മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തെറ്റെന്ന് വി. മുരളീധരൻ

May 30, 2021
Google News 1 minute Read

ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം. എല്ലാവർക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്-സി.പി.എം അമിതാവേശത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് മുരളീധരൻ പറഞ്ഞു. നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി. മുരളീധരൻ അറിയിച്ചു.

സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിംക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മായി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ് ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വിട്ടത്.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക്​ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​സ്​​റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലാണ് ഹൈകോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here