Advertisement

ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും; പിറന്നാൾ ദിനത്തിൽ സച്ചിയുടെ വീഡിയോയുമായി ബാദുഷ

May 31, 2021
Google News 1 minute Read

ഇന്ന് മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയുടെ പിറന്നാളാണ്. സിനിമ ലോകത്തെ നിരവധി പേരാണ് സുഹൃത്തിന്, സഹപ്രവർത്തകന് ആശംസകൾ അറിയിച്ചുക്കൊണ്ട് രംഗത്തെത്തിയത്.

അന്തരിച്ച സംവിധായകൻ സച്ചി തനിക്ക് ആശംസ അറിയിച്ച പഴയ വീഡിയോ ബാദുഷ ഇന്ന് തന്റെ ഫേസ്ബുക്കിലൂടെ പങ്കവെച്ചു. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകുമെന്ന അടിക്കുറിപ്പോടെയാണ്‌ ബാദുഷ വീഡിയോ പങ്കുവെച്ചത്.

‘ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ജന്മദിനാശംസ. കഴിഞ്ഞ വർഷം ഒരു ദിനം കഴിഞ്ഞ ശേഷമാണ് സച്ചിയേട്ടൻ എൻ്റെ ജന്മദിനമാണെന്ന് അറിഞ്ഞത്. ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് എനിക്ക് ആശംസ നേരുന്നുണ്ടാകും. ഈ ദിനത്തിൽ സച്ചിയേട്ടാ നിങ്ങളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു’, എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.

സച്ചിയുടെ വാക്കുകൾ

‘ബാദു മോനെ നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാൻ കുറച്ച് വൈകിയാണ് അറിഞ്ഞത്. സുബൈർ വിളിച്ചപ്പോൾ ആണ് ഇന്ന് നിന്റെ പിറന്നാളാണ് എന്ന് പറയുന്നത്. നിനക്ക് അറിയാല്ലോ ഞാൻ ഈ ഫേസ്ബുക്ക് ഒന്നും അങ്ങനെ തൊടാറില്ല. അല്ലെങ്കിൽ നേരത്തെ അറിഞ്ഞേനെ. അപ്പോൾ ആശംസിക്കാൻ വൈകിയതിൽ സോറി, ക്ഷമിക്കുക. നീ ഇനിയും ഒരുപാട് വർഷങ്ങളിൽ ഒരുപാട് സിനിമകൾ ചെയ്യട്ടെ. എല്ലാ സിനിമകളും ഗംഭീരമാകട്ടെ’.

കഴിഞ്ഞ ജൂണ്‍ 18നായിരുന്നു സച്ചിയുടെ വിയോഗം.’അയ്യപ്പനും കോശിയും’ എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി പുതിയ സിനിമാ നിര്‍മ്മാണക്കമ്പനിയും പൃഥ്വിരാജ് ആരംഭിച്ചിട്ടുണ്ട്. ‘സച്ചി ക്രിയേഷന്‍സ്’ എന്നാണ് കമ്പനിയുടെ പേര്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here