Advertisement

കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സി.വി പാപ്പച്ചന്‍ ഇന്ന് വിരമിക്കും

May 31, 2021
Google News 0 minutes Read

കേരള ഫുട്‌ബോളിലെ ഇതിഹാസ താരം സി.വി പാപ്പച്ചന്‍ ഇന്ന് വിരമിക്കും. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ സേവനം അവസാനിപ്പിച്ച്‌ പാപ്പച്ചന്‍ ഇന്ന് പടിയിറങ്ങും. പൊലീസ് അക്കാദമിയില്‍ കമാന്‍ഡന്റായ പാപ്പച്ചന്‍ 36 വര്‍ഷത്തെ സേവനമവസാനിപ്പിച്ചാണ് പടിയിറങ്ങുന്നത്. ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുൻപ് പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ 36 പ്ലാവിന്‍ തൈകള്‍ നട്ടാണ് പാപ്പച്ചന്‍ പടിയിറങ്ങുന്നത്.

പൊലീസ് ടീമിലെ പാപ്പച്ചന്റെ ഇഷ്ട്ട കളിക്കാരനായ ഐ.എം വിജയനും പ്ലാവിന്‍ തൈ നടാന്‍ എത്തിയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്ബോള്‍ പാഞ്ചാരി മേളവും സാക്‌സോഫോണിലും തുടര്‍ പരിശീലനവും തുടരാനാണ് പാപ്പച്ചന്റെ തീരുമാനം. ഇതോടൊപ്പം ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള ഒരു അക്കാദമി തുടങ്ങി ഫുട്‌ബോള്‍ ലോകത്ത് തന്നെ സജീവമായി പാപ്പച്ചനുണ്ടാകും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കായി ജഴ്‌സി അണിഞ്ഞാണ് പാപ്പച്ചന്‍ ഫുട്ബാള്‍ രംഗത്തേക്ക് കടന്നു വന്നത്. 1985 ല്‍ എ.എസ്.ഐ. തസ്തികയില്‍ പൊലീസിന്റെ ഭാഗമായി. പൊലീസ് ടീമിന്റെ കുപ്പായമണിഞ്ഞ് മുന്നേറ്റക്കരാനായി നിരവധി കളികള്‍ കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ നിരവധി തവണ കളിച്ച അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here