Advertisement

ഡൽഹി; ലാൻഡിങ്ങിനിടെ വ്യോമസേനാ വിമാനത്തിനു തീപിടിച്ചു

May 31, 2021
Google News 0 minutes Read

ഡൽഹി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിനു തീപിടിച്ചു. വ്യോമസേനയുടെ ഗതാഗത വിമാനമാണ് അപകടത്തിൽപെട്ടത്.ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നാമത്തെ റൺവേയിൽ വിമാനമിറങ്ങുമ്പോഴായിരുന്നു സംഭവം. ഐഎഎഫ് ഡോർണിയർ 228 വിമാനമാണ് അപകടത്തിൽപെട്ടത്.

സംഭവത്തിൽ വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യോമസേന വാർത്താകുറിപ്പിൽ അറിയിച്ചു.വിമാനത്തിന്റെ ചക്രത്തിലാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമനസേനയും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

അപകടസമയത്ത് കൂടുതൽ പേർ വിമാനത്തിലുണ്ടായിരുന്നില്ല. എന്താണ് അപകടകാരണമെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഐഎഎഫ് വാർത്താകുറിപ്പിൽ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here