Advertisement

ബെംഗളൂരു എഫ്സി താരം ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ

May 31, 2021
Google News 1 minute Read
harmanjot khabra blasters bengaluru

കഴിഞ്ഞ സീസണുകളിൽ ബെംഗളൂരു എഫ്സിയിൽ കളിച്ച ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ. എത്ര വർഷത്തേക്കാണ് താരം ടീമിലെത്തിയത് എന്ന് വ്യക്തതയില്ലെങ്കിലും ഒരു വർഷത്തിലധികമാണ് കരാറെന്ന് ഖേൽ നൗ റിപോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും.

33കാരനായ ഖബ്ര മധ്യനിര താരമാണ്. എന്നാൽ, ഇദ്ദേഹത്തിന് പ്രതിരോധത്തിലും കളിക്കാനാവും. കഴിഞ്ഞ സീസണു ശേഷം തന്നെ ഖബ്ര ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. പല ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു എങ്കിലും മികച്ച ഓഫർ മുന്നോട്ടുവച്ച ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

2006ൽ സ്പോർട്ടിംഗ് ഗോവയിലൂടെയാണ് ഖബ്ര പ്രൊഫഷണൽ കരാർ ആരംഭിച്ചത്. 2009 മുതൽ 2016 വരെ അദ്ദേഹം ഈസ്റ്റ് ബംഗാളിൽ കളിച്ചു. ഐഎസ്എലിൻ്റെ ആദ്യ രണ്ട് സീസണുകളിൽ ഖബ്ര ചെന്നൈയിനായി വായ്പാടിസ്ഥാനത്തിൽ കളിച്ചു. 2016ൽ ചെന്നൈയിൻ അദ്ദേഹത്തെ വാങ്ങി. അക്കൊല്ലം ബെംഗളൂരുവിനു വേണ്ടി വായ്പാടിസ്ഥാനത്തിൽ കളിച്ച അദ്ദേഹത്തെ അടുത്ത സീസണിൽ ബെംഗളൂരു വാങ്ങുകയായിരുന്നു.

Story Highlights: harmanjot khabra joins kerala blasters from bengaluru fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here