യു.എസി.ൽ വിമാനാപകടം; ‘ടാഴ്സൺ’ നടൻ ഉൾപ്പെടെ ഏഴ് മരണം

യു.എസി.ലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി. പരമ്പരയിലെ നടൻ ഉൾപ്പെടെ ഏഴ് മരണം. ക്രിസ്റ്റ്യൻ ഡയറ്റ് ഗുരുവും പ്രശസ്ത റെംനന്‍റ് ഫെലോഷിപ് ചർച്ച് സ്ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ ‘ടാഴ്സൺ: ദ എപിക് അഡ്വഞ്ചേഴ്സി’ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ് മരിച്ചത്.
ശരീര ഭാരം കുറച്ച് ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച് ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. ‘വെയ് ഡൗൺ ഡയറ്റ്’ എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നത്.
ഫ്ലോറിഡയിലെ പാം ബീച്ച് വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന കൊച്ചുയാത്ര വിമാനമായ സെസ്ന 501 ആണ് തകർന്നത്. യാത്രികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here