Advertisement

സിബിഎസ്ഇ പരീക്ഷ: പ്രഖ്യാപനം ജൂൺ 3ന്

June 1, 2021
Google News 2 minutes Read
students-worried-over-delay-in-cbse-class-x-results

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി Updated at 7pm (01-06-2021)

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോ​ഗത്തിനൊടുവിലാണ് തീരുമാനം.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ പരീക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രഖ്യാപനം ഇന്നില്ല. ജൂൺ മൂന്നിനാകും പ്രഖ്യാപനം.

അതേസമയം, പ്രധാനമന്ത്രിയുടെ യോഗം വൈകീട്ട് നടക്കും. യോ​ഗത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട സാധ്യമായ വഴികൾ പ്രധാനമന്ത്രിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ധരിപ്പിക്കും.

പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. പ്ലസ്ടു പരിക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച കോടതിയും ഇന്നലെ കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞത് എന്തുകൊണ്ട് പരിക്ഷ വേണ്ടെന്നുവച്ച് കൂടെന്നായിരുന്നു. കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ആലോചനകളും പരീക്ഷകള്‍ റദ്ധാക്കണമെന്ന അഭിപ്രായത്തിലാണ് എത്തിനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കിന്റെയും ഇന്റെര്‍ണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാം എന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണ.

സി.ബി.എസ്.ഇ റൂളിനെ അവലമ്പിച്ച് ഐ.സി.എസ്.ഇ 12 ക്ലാസ് പരിക്ഷ റദ്ദാക്കുന്ന നടപടിയിലേക്ക് കടന്നിട്ടുണ്ട്.

Story Highlights: cbse exam date to be declared on june 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here