Advertisement

കാട്ടുപാതയിൽ വെച്ച്​ ആന ഒരു കടുവയുടെ മുന്നിൽ പെട്ടു; പിന്നീട്​ സംഭവിച്ചത്

June 1, 2021
Google News 2 minutes Read

കാട്ടിലെ വേട്ടക്കാരാണ്​ കടുവകൾ. എന്നിരുന്നാലും ആനകളോട്​ കടുവകൾ അങ്ങനെ മുട്ടാൻ നിക്കാറില്ല. ഇപ്പോൾ അഭിനേത്രിയും ആക്​ടീവിസ്​റ്റുമായ ദിയ മിർസ പങ്കുവെച്ച ഒരു വീഡിയോയാണ് ട്വിറ്ററിൽ ​ ശ്രദ്ധിക്കപ്പെടുന്നത്​.

കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നു വരികയായിരുന്നു. അപ്പോൾ വഴിയുടെ നടുവിലായി ഒരു കടുവ കിടക്കുന്നുണ്ടായിരുന്നു. പതിയെ നടന്നു വരുന്നതിനിടെ കടുവയെ കണ്ടെങ്കിലും ഗൗനിക്കാതെ ആന മുന്നോട്ടു നടക്കാൻ തുടങ്ങി.

അ​പ്പോൾ തലതിരിച്ച കടുവ പിറ​േകാട്ട്​ നോക്കിയപ്പോൾ ദേ വരുന്നു ഒരു ആന. കാണേണ്ട താമസം കാട്ടിലെ വേട്ടക്കാരൻ വാലും ചുരുട്ടി ഒരോട്ടം. വീഡിയോ കണ്ട്​ നിരവധി ട്വിറ്റർ യൂസേഴ്‌സാണ്​ അത്ഭുതം കൂറിയത്​.

ദിയ മിർസയുടെ വീഡിയോയ്ക്ക് ഒരു​ ലക്ഷത്തിലേറെ കാഴ്​ചക്കാരെ ലഭിച്ചു. നൂറുകണക്കിനാളുകളാണ്​ മൈക്രോബ്ലേഗിങ്​ സൈറ്റിൽ വിഡിയോക്ക്​ കീഴിൽ കമന്റ് രേഖപ്പെടുത്തിയത്.

‘ഞാൻ എല്ലാഴ്​പ്പോഴും പറയുംപോലെ കാടി​ൻറെ അധിപൻ ആനയാണ്​. അവന്​ എതിരെ നിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല’ -ഐ.എഫ്​.എസ്​ ഉ​ദ്യോഗസ്​ഥനായ പ്രവീൺ കസ്​വാൻ എഴുതി.

കടുവകൾ സാധാരണയായി മാൻ, കുരങ്ങൻ, പന്നി തുടങ്ങിയ സസ്തനികളെയാണ്​ ഇരയാക്കാറ്​. കടുവകൾ പൂർണ്ണവളർച്ചയെത്തിയ ആനകളെ വേട്ടയാടുന്ന സംഭവങ്ങൾ വിരളമാണ്. 2009ൽ ഇരവികുളം ദേശീയോദ്യാനത്തിൽ കടുവ ഒരു ആനയെ വേട്ടയാടിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here