സോണിയ ഗാന്ധിക്ക് പിന്നിൽ ‘ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ’ എന്ന പുസ്തകം; പ്രചരിക്കുന്നത് വ്യാജ ഫോട്ടോ

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പിന്നില്ലേ ഷെൽഫിൽ ‘ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ’ എന്ന പേരിൽ ഒരു ബുക്കും അതിനൊപ്പം ബൈബിളുമുള്ള ഒരു ചിത്രം സമൂഹ മാധ്യമത്തിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. കൂട്ടത്തിൽ യേശുവിന്റെ ഒരു ചെറു പ്രതിമയും അവർക്കരികിൽ കാണാനും കഴിയും.
മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തിലെ ഒരു വ്യക്തിയും സമൂഹത്തിൽ സ്വാധീനമുള്ള നേതാവ് എന്ന നിലയിലും സോണിയ ഗാന്ധിയെ പോലെ ഒരു ആൾ ഇത്തരം പുസ്തകമാണോ വായിക്കുന്നതെന്നാണ് പലരുടെയും സംശയം.
വലിയ രീതിയിലാണ് ചിത്രം പ്രചരിച്ചത്. സമൂഹമാധ്യമത്തിൽ കോൺഗ്രസ് അധ്യക്ഷയെ വിമർശിച്ച് രംഗത്തെത്തിയത് നിരവധി പേരാണ്. അങ്ങനെ എങ്കിൽ ഈ ചിത്രത്തിൽ കാണുന്നത് യാഥാർഥ്യമാണോ? എന്നാൽ അല്ല.. ചിത്രം എഡിറ്റ് ചെയ്തതാണ്.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും ഇന്ധനവില വർധനയെക്കുറിച്ചും സോണിയ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്തുകൊണ്ട് 2020 ഒക്ടോബറിൽ ചെയ്ത വീഡിയോയിൽ നിന്നാണ് സ്‌ക്രീൻ ഷോട്ട് എടുത്തത്. യഥാർത്ഥ ചിത്രത്തിൽ, ബൈബിളോ യേശുക്രിസ്തുവിന്റെ പ്രതിമയോ സോണിയ ഗാന്ധിക്കൊപ്പം, പിന്നിലെ അലമാരയിൽ കാണാനാവില്ല. കൂടാതെ, ”ഇന്ത്യയെ എങ്ങനെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റാം” എന്ന വാചകം അലമാരയിലെ നീല പുസ്തകത്തിലും ഇല്ല. ഇത് ഫോട്ടോഷോപ്പ് അറിയുന്ന ഒരു കഴിവുറ്റ എഡിറ്ററുടെ ഭാവനയിൽ വിരിഞ്ഞ ചിത്രം മാത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here