Advertisement

സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുല്‍ ജനറല്‍ പ്രതിയാകും

June 1, 2021
Google News 2 minutes Read
thiruvananthapuram gold smuggling

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ് അയയ്ക്കും. ഇരുവരില്‍ നിന്നും മൊഴി എടുക്കാന്‍ ആകാത്ത സാഹചര്യത്തിലാണ് തീരുമാനം.

പല തവണ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴങ്ങിയിരുന്നില്ല. വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. ആറ് മാസം മുന്‍പാണ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സ്വര്‍ണം പിടിച്ചെടുത്തതിന് ശേഷം വളരെ പെട്ടെന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു. 11 ഫോണുകള്‍ കോണ്‍സുല്‍ ജനറലിന്റെ തിരുവനന്തപുരത്ത് സൂക്ഷിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഡോളര്‍ കടത്തിന് മുന്‍ അറ്റാഷെയുടെയും കോണ്‍സുലേറ്റ് സാമ്പത്തിക വിഭാഗം മേധാവിയുടെയും പങ്ക് തെളിഞ്ഞിരുന്നു.

Story Highlights: gold smuggling case, uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here