Advertisement

ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന് ഓർഡർ നൽകി; ആഗോള ടെൻഡർ നടപടിയാരംഭിച്ചെന്ന് മുഖ്യമന്ത്രി

June 1, 2021
Google News 1 minute Read

സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായി വരികയാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും. കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്ന സംസ്ഥാന സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: covid vaccine, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here