Advertisement

ദിവസങ്ങൾക്ക്​ മുമ്പ്​ തുറന്ന ദേശീയ പാത തകർന്നുവീണു; വൈറലായി വീഡിയോ

June 1, 2021
Google News 1 minute Read

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലെ ദേശീയപാത -415 ൻറെ ഒരു വശം തകർന്ന് വീണു. അടുത്തിടെ തുറന്ന ദേശീയ പാതയിൽ വാഹനങ്ങൾ ഇരുവശത്തേക്കും അതിവേഗം സഞ്ചരിക്കുന്നതിനിടെയാണ് റോഡിൻറെ ഒരു വശം തകർന്ന് നിലം പൊത്തിയത്. അരുണാചൽ തലസ്​ഥാനമായ ഇറ്റാനഗർ നഗരമധ്യത്തിലെ ഇന്ദിര ഗാന്ധി പാർക്കിനു സമീപം ഡി- സെക്​ടറിലാണ്​ സംഭവം. വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടത്തിൽ പെട്ടില്ല.

നഹർലഗുൻ- ഇറ്റാനഗർ നഗരങ്ങളെ ബന്ധിപ്പിച്ച്​ നിർമിച്ച ദേശീയ പാതയിൽ അപകടത്തെ തുടർന്ന്​ ഗതാഗതം തടസ്സപ്പെട്ടു. അധികൃതർ അന്വേഷണത്തിന്​ ഉത്തരവിട്ടു.

വിശാലമായ റോഡിന്‍റെ ഒരു വശം തകർന്നുനിലംപൊത്തുന്ന ദൃശ്യങ്ങളു​ള്ള വീഡിയോ വൈറലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here