Advertisement

കേന്ദ്ര വാക്‌സിന്‍ നയം; രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

June 2, 2021
Google News 1 minute Read

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന് എതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. ആദ്യ ഘട്ടമായി എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നല്‍കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിയമസഭാ കക്ഷി നേതാക്കളുടെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം. ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപടികള്‍ വീഴ്ച നിറഞ്ഞതാണെന്നും നിഗമനം. കേരളത്തെ പ്രതിനിധികരീച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രതിനിധി ശൂരനാട് രാജശേഖരനും പങ്കെടുത്തു.

Story Highlights: congress, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here