സെന്‍ട്രല്‍ വിസ്റ്റ പദ്ധതി; ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍

സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍. കൊവിഡ് സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമെന്ന് അഡ്വ. പ്രദീപ് കുമാര്‍ യാദവ് സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സെന്‍ട്രല്‍ വിസ്റ്റ അനിവാര്യമായ ദേശീയ പദ്ധതിയാണെന്നും നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീലും ജസ്റ്റിസ് ജ്യോതി സിംഗും അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൊതുതാത്പര്യ ഹര്‍ജി യാഥാര്‍ത്ഥ്യ ബോധത്തോടെയല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ബെഞ്ച് വിധിച്ചു. കൂടാതെ 1 ലക്ഷം രൂപ പിഴയും ഹര്‍ജിക്കാര്‍ക്ക് വിധിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here