Advertisement

സോഷ്യൽ മീഡിയ ഇന്റർമീഡിയറിയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ​ഗൂ​ഗിൾ; കേന്ദ്രസർക്കാറിന് നോട്ടിസ് അയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

June 2, 2021
Google News 1 minute Read
hc sends notice to center on google petition

സോഷ്യൽ മീഡിയ ഇന്റർമീഡിയറി ആയി പ്രഖ്യാപിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണമെന്ന ഗൂഗിളിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാരിന് നോട്ടിസ് അയക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

സെർച്ച് എൻജിൻ മാത്രമാണെന്നും സോഷ്യൽ മീഡിയ ഇന്റർമീഡിയറി അല്ലെന്നും ഗൂഗിൾ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ഐ.ടി ചട്ടങ്ങളിൽ പറയുന്ന സോഷ്യൽ മീഡിയ ഇന്റർമീഡിയറി എന്നതിന്റെ പരിധിയിൽ വരില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വാദമുഖങ്ങളുന്നയിച്ചത്.

ഒരു സൈബർ കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി.അതിനിടെയാണ് ഹർജി കോടതി പരി​ഗണിച്ചത്.

Story Highlights: hc sends notice to center on google petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here