Advertisement

ഈ അകൗണ്ടുകൾ വ്യാജമാണ്; ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തന്റേതല്ലെന്ന് നിവിൻ പോളി

June 2, 2021
Google News 2 minutes Read

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തരം​ഗമായ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. ഇതിന് പിന്നാലെ നിരവധി താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ അവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേരിലും അപ്ലിക്കേഷനിൽ വ്യാജൻ എത്തിയെന്ന് അറിയിക്കുകയാണ് നടൻ നിവിൻ പോളി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ പേരിലുള്ള ഏതാനും അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

”ഹലോ സുഹൃത്തുക്കളേ, ഞാൻ ക്ലബ്ബ് ഹൗസിൽ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകൾ‌ വ്യാജമാണെന്നും ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചേരുകയാണെങ്കിൽ എല്ലാവരേയും അറിയിക്കുന്നതായിരിക്കും‘’ – നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.

Story Highlights: Nivin pauly – fake Club house Account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here