Advertisement

വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തേണ്ടതില്ല : ഡിസിജിഐ

June 2, 2021
Google News 2 minutes Read
no need to test foreign vaccines in india says dcgi

വാക്സിൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസിജിഐ. വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു.

ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ,ഫൈസർ വാക്സിനുകൾ ഇന്ത്യയിൽ ഉപയോ​ഗിക്കാൻ പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്.

യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി), യുകെയിലെ എംഎച്ച്ആർഎ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്സിനുകളും ഉപയോ​ഗിക്കാം എന്ന് ഡിസിജിഐ അറിയിച്ചു.

എന്നാൽ വാക്സിൻ ലഭിക്കുന്ന ആദ്യ 100 പേരിൽ പഠനം നടത്തിയ ശേഷം മാത്രമേ വലിയ നിലയിലേക്ക് ഈ വാക്സിനുകൾ ഉപയോ​ഗിച്ചുള്ള വാക്സിനേഷൻ നടപടികളിലേക്ക് കടക്കാൻ പാടുള്ളുവെന്നും ഡിസിജിഐയിലെ ഡോ.വി.ജി സൊമാനി അറിയിച്ചു.

Story Highlights: no need to test foreign vaccines in india says dcgi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here